ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ആദ്യകാലത്ത് കോട്ടയം ജില്ലയുടെ കീഴിലായിരുന്ന ഈ പ്രദേശം 1957-ൽ ആലപ്പുഴ ജില്ല രൂപീകൃതമായതോടെ വിഭജിക്കപ്പെടുകയും, നിലവിൽ പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂർ, മുട്ടാർ, രാമങ്കരി എന്നീ 6 ഗ്രാമപഞ്ചായത്തുകൾ ഇതിൻ്റെ ഭാഗമാവുകയും ചെയ്തു. വെള്ളപ്പൊക്കവും യാത്രാബുദ്ധിമുട്ടുകളും കാരണം 1976-ൽ ആസ്ഥാനം രാമങ്കരിയിലേക്ക് മാറ്റുകയും, 1985 മുതൽ മാമ്പുഴക്കരിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. തുടർന്ന് 1995-ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ 8 ഡിവിഷനുകളുള്ള ജനപ്രതിനിധി സമിതി തെരഞ്ഞെടുക്കപ്പെട്ട് പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ വായിക്കുക