ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ആലപ്പുഴജില്ലയുടെ രൂപീകരണം നടന്നത് 1957 മാർച്ച് മാസം 27-‍‍‍‍‍‍‍‍‍‍ാ‍ം തീയതിയായിരുന്നു. അതിനു മുമ്പ് കുട്ടനാട് ജനതയുടെ ഭരണപരമായ മേ‍‍‍‍ല്‍ നോട്ടം കോട്ടയം ജില്ലാ കളക്ടറി‍‍ല്‍ നിഷിപ്തമായിരുന്നു. കൃഷികന്നുകാലി സംരക്ഷണംകോഴിവളർത്ത‍‍‍ല്‍,  വ്യവസായംവനിതാ ശിശുക്ഷേമംസഹകരണം എന്നീ കാര്യങ്ങ‍‍‍ള്‍ കൂടാതെ ലാന്റ് ട്രിബ്യൂണ‍ല്‍ സംബന്ധമായ കാര്യങ്ങളും അന്ന് വികസന ബ്ലോക്കിന്റെ കീഴിലായിരുന്നു. മൈലുക‍ള്‍ താണ്ടി കോട്ടയത്ത് പോയി ആവശ്യങ്ങ‍‍ള്‍ നിറവേറ്റി വരുന്നതിനാ‍‍‍ല്‍ ഉണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കിയ കുട്ടനാട‍‍ന്‍ ജനത ഈ പ്രദേശത്ത് ഒരു ബ്ലോക്ക് ഓഫീസ് വേണമെന്ന ആവശ്യം അധികാരികളുടെ മുമ്പാകെ ഉയർത്തുവാ‍‍ന്‍ തുടങ്ങി. ലാന്റ് ട്രിബ്യുണ‍ല്‍ ‍അധികാരങ്ങളും ബ്ലോക്ക് ഡവലപ്മെന്റ് ആഫീസ‍ര്‍മാരി‍‍ല്‍ നിഷിപ്തമായിരുന്നതിനാ‍‍ല്‍ ജനങ്ങ‍ള്‍ക്ക് നേരിടേണ്ടി വന്നിരുന്ന കഷ്ടതക‍‍ള്‍ അനവധിയായിരുന്നു. ഇത് മനസ്സിലാക്കിയ പൗരപ്രമുഖ‍ന്‍മാരുടെ നേതൃത്വത്തി‍‍ല്‍ രൂപീകരിച്ച കമ്മിറ്റി ആദ്യമായി ബ്ലോക്ക് ഓഫീസ് കെട്ടിടം പണിയുന്നതിന് സ്ഥലം സമ്പാദിക്കുവാ‍‍ന്‍ തീരുമാനിച്ചു. ഇതിനോടകം തന്നെ 1954 ല്‍ കുമരംകരി ദേവസ്വം വക ഊട്ടു പുരയി‍‍ല്‍ ബ്ലോക്ക് ഓഫീസ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. കോട്ടയം കളക്ടറുടെ അധീനതയിലായിരുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകതക‍‍ള്‍ ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തുന്നതിനായി തീരുമാനിച്ചതിനുസരിച്ച് കലക്ടർ ശ്രീ. ദേവസ്യായെ കരക്കാർ 3 ചുണ്ട‍‍‍ന്‍‍ വളളങ്ങളുടെ അകമ്പടിയോടെ എതിരേറ്റുകൊണ്ടുവന്ന് പ്രശ്നനങ്ങ‍‍‍‍ള്‍ ബോധ്യപ്പെടുത്തി. അന്നുണ്ടാക്കിയ ധാരണ അനുസരിച്ച് കുമരംകരി ദേവസ്വം ഭാരവാഹികളി‍‍ല്‍ നിന്നും ക്ഷേത്രം വക രണ്ടേക്ക‍‍ര്‍ ഭൂമി കോട്ടയം ജില്ലാ കളക്ടർ തന്റെ 10-12-1995 ലെ എ‍ല്‍. എ. നമ്പ‍‍‍ര്‍ 275/1995 ഉത്തരവിലൂടെ ഭരണ നഷ്ടപരിഹാരം എന്ന നിലയി‍‍ല്‍ ഏറ്റെടുത്തു. അതി‍‍ല്‍ സ്വമായി കെട്ടിടം പണിയുകയും 1955 ‍ല്‍ വെളിയനാട് ബ്ലോക്ക് ഓഫീസ് ഈ കെട്ടിടത്തി‍‍ല്‍ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

ബ്ലോക്കിന്റെ ആദ്യകാല പ്രവ‍ര്‍ത്തനഘട്ടത്തി‍‍ല്‍ ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റിക‍‍ള്‍ രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി എല്ലാ പ്രവ‍ര്‍ത്തനങ്ങ‍ള്‍ക്കും മേ‍ല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നു. ഓരോ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നവരെ ആദ്യ ഘട്ടത്തി‍‍ല്‍ ഈ കമ്മറ്റികളിലേക്ക് ഗവ‍ണ്‍മെന്റ് നേരിട്ട് നാമനി‍ര്‍ദ്ദേശം ചെയ്യുകയും അവരി‍‍ല്‍ നിന്നും ചെയ‍ര്‍മാനേയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കകയും ചെയ്തിരുന്നു. ശ്രീ. ജോസഫ് കുഞ്ഞ് പടിയറശ്രീ. എം.കെ. പുരുഷോത്തമദാസ്ശ്രീ വി.ജി. കുട്ടപ്പ‍ന്‍ എന്നിവർ വിവിധ കാലയളവി‍ല്‍ ചെയർമാന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വികസന പ്രവർത്തനം എവിടെ എങ്ങനെ നടപ്പിലാക്കണമെന്ന് ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റികളാണ് തീരുമാനിച്ചിരുന്നത്. 

തുടക്കത്തില്‍ കുറിച്ചി, വാഴപ്പളളി, നീലംപേരൂര്‍, മുട്ടാര്‍രാമങ്കരി, വെളിയനാട് എന്നീ പഞ്ചായത്തുക‍ള്‍ ബ്ലോക്കി‍ല്‍ ഉള്‍പ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ രൂപീകരണത്തോടെ കുട്ടനാട് വികസന ബ്ലോക്കില്‍ നിന്നും പുളിങ്കുന്ന്, ആര്യാട് ബ്ലോക്കി‍ല്‍ നിന്നും കാവാലം എന്നീ പഞ്ചായത്തുകളെ വെളിയനാട് ബ്ലോക്കി‍ല്‍ ഉള്‍പ്പെടുത്തുകയും കോട്ടയം ജില്ലയില്‍ ഉ‍ള്‍പ്പെട്ട കുറിച്ചി, വാഴപ്പളളി എന്നീ പഞ്ചായത്തുകളെ ഒഴിവാക്കുകയും ചെയ്തു. നിലവി‍ല്‍ പുളിങ്കുന്ന്, കാവാലംവെളിയനാട്നീലംപേരൂ‍ര്‍, മുട്ടാ‍ര്‍, രാമങ്കരി  എന്നീ ആറ് പഞ്ചായത്തുക‍ള്‍ ഈ  ബ്ലോക്ക് പരിധിയിലാണ്. ശ്രീ തോമസ് കപ്പപ്പറമ്പി‍ല്‍, ശ്രീ മുഹമ്മദ് കണ്ണ് റാവുത്ത‍ര്‍, ശ്രീ ഒ. ജോസഫ് എന്നിവരായിരുന്നു തുടക്കത്തിലെ ബി.ഡി.ഒ മാ‍ര്‍. ബഹു. ശ്രീ കെ.എം കോര മന്ത്രിയായിരുന്ന കാലയളവി‍ല്‍ സ‍ര്‍വ്വശ്രീ. എ.ജെ. ജോസഫ് പുത്തന്‍പുര, തുമ്പോല ഗോപാലക്കുറുപ്പ്മാടത്താനി എം.ഇ. നീലകണ്ഠപ്പിളളപ്രൊഫ. പി.കെ. നാരായണണപിളള എന്നിവരടങ്ങിയ കമ്മറ്റിയായിരുന്നു ബ്ലോക്കോഫീസിന്റെ നിര്‍മ്മാണത്തിനും മറ്റും ചുക്കാ‍ന്‍ പിടിച്ചിരുന്നത്. വളളംകടത്തുവളളം, കടത്തുതോണിഎന്നിവ ഏര്‍പ്പെടുത്തുകകലുങ്ക്, നടപ്പാതപാലങ്ങ‍ള്‍, എന്നിവയുടെ നിര്‍മ്മാണം മച്ചുവാ വിതരണംകോഴിവളര്‍ത്ത‍ല്‍, കാലിവളര്‍ത്ത‍ല്‍ എന്നിവയ്ക്ക് സഹായം മുതലായവ ആരംഭ കാലത്ത് തന്നെ നടപ്പിലാക്കിപ്പോന്ന പദ്ധതികളാണ്.

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കുമങ്ങരിയിലുളള ബ്ലോക്കോഫീസി‍ല്‍ എത്തിച്ചേരുന്നതിന് യാത്രാക്ലേശം ഒരു പ്രധാനപ്രശ്നമായിരുന്നു. ചങ്ങനാശ്ശാരിയില്‍ നിന്നുളള ബോട്ട് സര്‍വ്വീസ് ആയിരുന്നു ഏകയാത്ര മാര്‍ഗ്ഗം. വെളളപ്പൊക്കം ബ്ലോക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. ഇക്കാരണങ്ങളാ‍ല്‍ ബ്ലോക്ക് ഓഫീസ് ആസ്ഥാനം കുമരങ്കരിയി‍ല്‍ നിന്നും മാറ്റുവാ‍ന്‍ തീരുമാനമായി. വളരെ ശ്രമകരമായിരുന്നു ആാസ്ഥാന മാറ്റം. എം.സി. റോഡിന്റെ ആവി‍ര്‍ഭാവസ്ഥോടെ ബ്ലോക്കോഫീസ് ആസ്ഥാനം യാത്രാസൗകര്യം ഏറെയുളള റോഡ് സൈഡി‍ല്‍‍ എവിടെയെങ്കിലും പ്രത്യേകിച്ച് രാമങ്കരിയിലേക്ക് മാറ്റാമെന്ന് പൊതു തീരുമാനമായി. അതനുസരിച്ച് ബ്ലോക്ക് വികസന സമിതി 1975 ആഗസ്റ്റ് മാസത്തി‍ല്‍ ബ്ലോക്ക് ഓഫീസ് രാമങ്കരിയിലേക്ക് മാറ്റുവാ‍ന്‍ തീരുമാനിച്ചു. അവസാന മാറ്റത്തി‍ല്‍ അന്നത്തെ ബി.ഡി.ഒ. ശ്രീ.കെ. ജോസഫ് വഹിച്ച പങ്ക് നിസ്തുലമാണ്. രാമങ്കരി വില്ലേജ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പ‍ര്‍. 4041 ഭരണസാരഥിക‍ള്‍ സ്വന്തമായി ബ്ലോക്കോഫീസ് കെട്ടിടം നിര്‍മിച്ചു നല്‍കാമെന്നറിയിച്ചതിന്റെ വെളിച്ചത്തി‍ല്‍ 1976 ആഗസ്റ്റ് മാസം 6-ാം തീയതി ബ്ലോക്കോഫീസ് കുമരങ്കരിയി‍ല്‍ നിന്നും രാമങ്കരി പഞ്ചായത്ത് ഇന്നത്തെ 3-ാം വാര്‍ഡി‍ല്‍ 377-ാം നമ്പ‍ര്‍ കെട്ടിടത്തി‍ല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുകയും, അവിടെ നിന്നും രാമങ്കരിയിലുളള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് രാമങ്കരി വില്ലേജിലെ മാമ്പുഴക്കരിയി‍‍ല്‍ എ.സി റോഡിന് സമീപം സര്‍വ്വേ നമ്പ‍ര്‍ 217/1 ‍ല്‍ രാമങ്കരി സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിയ സ്ഥലത്ത് പുതിയതായി കെട്ടിടം പണിത് 1985 സെപ്റ്റംബ‍ര്‍ 15-ാം തീയതി മുത‍ല്‍ ബ്ലോക്ക് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നു.

പഞ്ചായത്തീരാജ് നിയമം നടപ്പിലാക്കിയതോടെ ത്രിതല പഞ്ചായത്ത് സംവിധാനം കേരളത്തിലും നടപ്പിലാക്കി. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേക്കും മറ്റു പഞ്ചായത്ത് സമിതികള്‍ക്കൊപ്പം തെരെഞ്ഞെടുപ്പ് നടന്നു. മങ്കോമ്പ്, പുളിങ്കുന്ന്, കാവാലംനാരകത്തറ, നീലംപേരൂ‍ര്‍വെളിയനാട്രാമങ്കരിമുട്ടാ‍ര്‍ എന്നീ എട്ട് ഡിവിഷനുക‍ള്‍ ഈ ബ്ലോക്ക് പഞ്ചായത്തി‍ല്‍ ഉള്‍പ്പെട്ടിരുന്നു. 1995 സെപ്തംബ‍ര്‍ 25 ന് നടന്ന തെരഞ്ഞെടുപ്പി‍ല്‍ മങ്കൊമ്പ് ഡിവിഷനില്‍ നിന്നും ശ്രീ. അലകസ് മാത്യുവുംപുളിങ്കുന്ന് ഡിവിഷനി‍ല്‍ നിന്നും ശ്രീമതി. ബ്രിന്റാ ചാക്കോ വര്‍ഗ്ഗീസുംകാവാലം ഡിവിഷനി‍ല്‍ നിന്നും അഡ്വ.റ്റി.എസ്. സുരേഷും, നാരകത്തറ ഡിവിഷനി‍ല്‍ നിന്നും ശ്രീമതി.  മണിയമ്മ ദാമോദരനും നീലംപേരൂ‍ര്‍ ഡിവിഷനി‍ല്‍ നിന്നും ശ്രീ. ജി. ശാര്‍ങധരനുംവെളിയനാട് ഡിവിഷനി‍ല്‍ നിന്നും ശ്രീ. ജോസഫ് കെ. നെല്ലുവേലിയുംരാമങ്കരി ഡിവിഷനി‍ല്‍ നിന്നും ശ്രീ. തങ്കപ്പ‍ന്‍ കറുപ്പനും മുട്ടാ‍ര്‍ ഡിവിഷനി‍ല്‍ ശ്രീമതി. മോളിക്കുട്ടി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. 1995 ഒക്ടോബ‍ര്‍ 2-ാം തീയതി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ‍ള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീ. തങ്കപ്പന്‍ കറുപ്പ‍ന്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായും ശ്രീമതി.  മണിയമ്മ ദാമോദര‍ന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍ പേഴ്സണാനായും 1996 ഡിസംബര്‍ 16-ാം തീയതി തെരഞ്ഞെടുക്കപ്പെട്ടു.

ബി.ഡി.ഒ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. ബ്ലോക്ക് പഞ്ചായത്ത് സമിതി എന്നാ‍ല്‍ തെരെഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ 6 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ന്നതാണ്. ബ്ലോക്ക് പഞ്ചായത്താഫീസ് നിര്‍മ്മിക്കുന്നതിന് ആദ്യ ആദ്യ ഭരണസമിതി യോഗം തീരുമാനമെടുത്തു. 8.86 ലക്ഷം രൂപ ഇതിന് ഗവ.നിന്നും ലഭിക്കുകയും ഈ തുക ഉപയോഗിച്ച് ആദ്യ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.